ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ  'തൂഫാൻ തദ്ദേശം' ആഭ്യന്തര മന്ത്രി 28.09.2026 നു ഉദ്‌ഘാടനം ചെയ്തു.
ചരിത്രം

കോഴിക്കോട് ജില്ലയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തായി 60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തിക്കോടി, തുറയൂർ, മേപ്പയ്യൂർ. കീഴരിയൂർ എന്നീ 4 പഞ്ചായത്ത് മണ്‌ഡലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് മേലടി ബ്ലോക്ക് പഞ്ചായത്ത്, പള്ളിക്കര, പയ്യോളി അങ്ങാടി, വിളയാട്ടൂർ മഞ്ഞക്കുളം, ചങ്ങരം വള്ളി, മേപ്പയ്യൂർ, കൊഴുക്കല്ലൂർ, നടുവത്തൂർ,കീഴരിയൂർ ഇരിങ്ങത്ത് പുറക്കാട്, തിക്കോടി,തൃക്കോട്ടൂർ എന്നീ മൂന്ന് ഡിവിഷനുകളാണ് മേപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ടത്

ഉത്തര അക്ഷാംശം 11 ഡിഗ്രി 28 നും 11 ഡിഗ്രി 34 നും പൂർവ്വ രേഖാംശം 75 ഡിഗ്രി 32 നും 11 ഡിഗ്രി 41 നും ഇടയിൽ അറബിക്കടലിന് കിഴക്കും കുറ്റ്യാടിപുഴക്ക് തെക്കും, അകലാപ്പുഴയുടെ പരിസരപ്രദേശങ്ങളി ലായി സ്ഥിതിചെയ്യുന്നു അകലാപ്പുഴ തടാകവും ഒട്ടനവധി നീർച്ചാലുകളും തണ്ണീർത്തടങ്ങളും ഈ പ്രദേശത്തെ സമശീതോഷ്‌ണ കാലാവസ്ഥ പ്രദേശമാക്കി മാറ്റിയിട്ടുണ്ട്

1962ൽ സർക്കാറിലേക്ക് പ്രതിഫലം കൂടാതെ 107 സെൻ്റ് ഭൂമി പരേതരായ ശ്രീ. കുഴിക്കാട്ട് കണ്ണൻ, ശ്രീ ബടയങ്കണ്ടി മാളിയേക്കൽ ഖാദർകുട്ടി എന്നിവർ ദാനമായി നൽകിയ ഭൂമിയിലാണ്  ബ്ലോക്ക് ഓഫീസ് സ്ഥിതിചെയ്യുന്നത്. പിന്നീട് ജനകീ യാസൂത്രണം രൂപംകൊണ്ടതിന് ശേഷം വിവിധ പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കുമ്പോൾ ബ്ലോക്ക് ഓഫീസിൽ ഇന്ന് കാണുന്ന കെട്ടിടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ഷീരവികസന ഓഫീസിന് 13-ാം പദ്ധതിക്കാലത്ത് രണ്ട് നിലകളുള്ള കെട്ടിടം നിർമ്മിച്ചു. നിലവിലിപ്പോൾ ബ്ലോക്ക് ഓഫീസ് പുതിയ കെട്ടിടത്തിലാണ് സ്ഥിതിചെയ്യു ന്നത്. സി.ഡി.പി.ഒയുടെ ഓഫീസും വ്യവസായ വികസന ഓഫീസും പട്ടി കജാതി വികസന ഓഫീസും എൽ.എസ്.ജി.ഡി. അസി. എക്സിക്യൂട്ടീവ്  എഞ്ചിനീയറുടെ ഓഫീസും ഇവിടെ സ്ഥിതിചെയ്യുന്നു.