ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ  'തൂഫാൻ തദ്ദേശം' ആഭ്യന്തര മന്ത്രി 28.09.2026 നു ഉദ്‌ഘാടനം ചെയ്തു.
വികസന കാഴ്ചപ്പാട്

കേരളത്തിലെ ഗ്രാമവികസന മേഖലയിൽ കാര്യക്ഷമമായ വികസന മാതൃകകൾ സൃഷ്‌ടിക്കുന്നതിൽ വളരെ നിർണ്ണായകമായ പങ്ക് വഹിച്ച് കൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ബ്ലോക്ക് പഞ്ചായത്ത്. ആയതുകൊണ്ട് തന്നെ ഇത്തരം വികസന കാഴ്‌ചപ്പാടുകൾ ക്രമപ്പെടുത്തുന്നതിന നിയുക്തമായിട്ടുള്ള ഒരു സ്ഥാപനമെന്ന നിലയ്ക്ക് ഓരോ പ്രദേശത്തെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ ആധുനിക രീതിയിലുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടുകൂടി പൊതുജന സൗഹൃദമായ രൂപത്തിൽ വിപുലപ്പെടുത്തേണ്ടതുണ്ട്. 25 വർഷക്കാലത്തെ ജനകീയാസൂത്രണത്തിൻ്റെ അനുഭവങ്ങളുമായാണ് പുതിയ പതിനാലാം പഞ്ചവത്സരപദ്ധതിയിലേക്ക് നാം പ്രവേശിക്കുന്നത്. 25 വർഷത്തെ പ്രവർത്തനത്തിലൂടെ കുറേയേറെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നാൽ അടിയന്തിരമായി പരിഗണി ക്കേണ്ടതുമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു.

നവകേരളമിഷനുമായി ബന്ധപ്പെടുത്തി നമ്മുടെ വികസന പരിപ്രേഷ്യം രൂപപ്പെടുത്തേണ്ടതുണ്ട്. ഹരിതകേരള മിഷൻ, ആർദ്രം, വിദ്യാകിരണം, ലൈഫ് ഭവനപദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ഒട്ടേറെ വികസന പ്രവർത്തന ങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഉൽപ്പാദനമേഖലയിൽ ശാശ്വതപരിഹാരവുമായി മുന്നോട്ടുപോകാനും, കാർഷിക സംസ്ക്കാരം വീണ്ടെടുക്കാനും നമുക്ക് കഴിയണം. അടുത്ത 5 വർഷംകൊണ്ട് ഭക്ഷ്യോൽപ്പാദനത്തിൽ ശാശ്വത പരിഹാരം കാണാനുതകുന്ന പദ്ധതിക്ക് രൂപം നൽകും. ദീർഘകാലമായി മാലി ന്യപ്രശ്നം പരിഹരിക്കുന്നതിന് ശ്രമിച്ചെങ്കിലും ഇപ്പോൾ അത് യാഥാർത്ഥ്യ മാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂരിൽ മീറോട് മലയിൽ മാലി ന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് 19 സെൻ്റ് ഭൂമി വാങ്ങിക്കുകയും സംസ്ക്കരണ യൂനിറ്റ് സ്ഥാപിക്കുന്നതിനും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 2025ഓടുകൂടി പഞ്ചായത്തിലെ അജൈവമാലിന്യപ്രശ്‌നം പൂർണ്ണ മായും പരിഹരിക്കപ്പെടുന്നതാണ്.

ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് ബ്ലോക്ക്‌ പഞ്ചായത്ത് നടത്തിയത്. മേലടി സി.എച്ച്.സിയുടെ സമഗ്രവികസനം ലക്ഷ്യം വെച്ച് വിവിധ മേഖലകളിൽ നിന്ന് ധനം സമാഹരിക്കാനും കഴിഞ്ഞിട്ടുണ്ട്.

കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം കാണേണ്ടതാവുന്നു. എല്ലാ വർക്കും വീട് എന്ന സ്വപ്‌പ്നം സാക്ഷാത്ക്കരിക്കുന്നതിന്  പി. എം.എ.വൈ പദ്ധതിലൂടെ വീട് നൽകാൻ കഴിയണം. സ്ത്രീ ശാക്തീകരണവും -സാമൂഹ്യനീതിയിലധിഷ്‌ഠിതമായി ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിന് പദ്ധതി രൂപപ്പെടുത്തേണ്ടതുണ്ട്